Monday, June 04, 2007

കൂട്ടുകാരിക്ക്

പ്രിയപ്പെട്ട ആനിക്ക്,
ആനീ...കുറേ കാലമയി നിനക്ക് എഴുതണം എന്നു കരുതുന്നു.
പക്ഷേ,എന്തൊ ഒന്നിനും കഴിയുന്നില്ല...
ഇന്ന്,എനിക്കെല്ലം ഓറ്മ്മ വരുന്നുണ്ട്...
ഒന്നിച്ചിരുന്നു കളിച്ച കളികള്‍...
പാടിയ പാട്ടുകള്‍...
എല്ലാം...
എന്നിട്ടും എനിക്കു കവിതയെഴുതാനറിയില്ല.
നീ തന്ന പുസ്തകങ്ങള്‍...
മുത്തശ്ശി പറഞ്ഞ നേരമ്പോക്കുകള്‍...
എല്ലാം എന്റെ മനസ്സിലുണ്ട്...
പിന്നെ...
നമ്മുടെയാ പ്രിയ രഹസ്യവും!
പക്ഷെ ആനീ ,എനിക്കെന്നിട്ടുമെന്തേ കഥയെഴുതനറിയാത്തത്...
നിനക്കിപ്പോള്‍ ഉറപ്പായും ഉത്തരം മുട്ടിക്കാണും!ചില ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലല്ലൊ അല്ലെ?
നീ കൊഞ്ഞണം കാട്ടിയോ?
കാട്ടണം!

3 comments :

ഗിരീഷ്‌ എ എസ്‌ said...

അപര്‍ണാ...
ഇവിടെയെത്താന്‍ വൈകി...
ഈ കുഞ്ഞുവരികളില്‍
ചില സത്യങ്ങള്‍ ഒളിഞ്ഞുകിടക്കുന്നത്‌ കാണാതിരിക്കാനാവില്ല...
അര്‍ത്ഥതലങ്ങള്‍ക്കിടയില്‍
നിന്നും വാക്കുകള്‍
പുതിയ നിര്‍വചനങ്ങള്‍ തേടിയലയുമ്പോള്‍
ജീവിതത്തിന്റെ വ്യാപ്തിയെ കുറിച്ച്‌
നമുക്ക്‌ ചിന്തിക്കാതിരിക്കാനാവില്ല....

അഭിനന്ദനങ്ങള്‍
ഒരുപാട്‌ വായിക്കുക
ഒരുപാട്‌ എഴതുക...
ആശംസകള്‍....

സാല്‍ജോҐsaljo said...

ഇഷ്ടമായി...

ഇനിയും എഴുതൂ...

സുല്‍ |Sul said...

:) നന്നായിരിക്കുന്നു.
-സുല്‍