Wednesday, June 06, 2007

മതം

മൂന്നുപേര്‍ മുന്പിലിരുന്നു...
അവറ്ക്കു നേരെ ഞാനും .
ഒന്നാമത്തെയാള്‍ പറഞ്ഞു:
ഞാന്‍ ഒരു ഹിന്ദുവാണെന്ന്.
കാരണം ഞാനൊരു
കുങ്കുമക്കുറി അണിഞ്ഞിരുന്നു.


അടുത്തയാള്‍ പറഞ്ഞു:
ഞാനൊരു മുസ്ലിമാണെന്ന്.
കാരണം ഞാനൊരു
പച്ച വസ്ത്രം ധരിച്ചിരുന്നു.


മൂന്നാമത്തെയാള്‍ പറഞ്ഞു:
ഞാന്‍ സമാധന പ്രിയയാണെന്ന് .
കാരണം ഞാനൊരു
വെള്ള തൂവാലയെടുത്തിരുന്നു.


പക്ഷെ ,ഞാനുറക്കെ പറഞ്ഞു :
ഞാനൊരു മനുഷ്യനാണ്,
സ്വാതന്ത്ര്യബോധമുള്ള
ഒരു സാധാരണ മനുഷ്യന്‍ .

2 comments :

Aparna said...

പക്ഷെ ,ഞാനുറക്കെ പറഞ്ഞു :
ഞാനൊരു മനുഷ്യനാണ്,
സ്വാതന്ത്ര്യബോധമുള്ള
ഒരു സാധാരണ മനുഷ്യന്‍

സംഗീത്‌ said...

ഇഷ്ടപ്പെട്ടു ഒരുപാടിഷ്ടപ്പെട്ടു....... പക്ഷേ..... ഈ പ്രതിഷേധങ്ങള്‍ എവിടെയും എത്തണില്ലല്ലോ എന്നോര്‍ക്കുമ്പോള്‍..... :(