Sunday, July 29, 2007

പുതുമ

താളുകള്‍ മറയുന്നു;
വേഗത്തില്‍!
ഓര്‍മകള്‍ മായുന്നു-
പതിയെ!
പിടയുന്നു കുരിശില്‍
ഇനിയും പ്രവാചകര്‍...

ചൊല്ലുന്നു ദ്രുതഗതിയില്‍
ഏറെയും ചൊല്ലുകള്‍...
ആരുമേ കേള്‍ക്കുന്നി-
ല്ലെന്നാരോ ഒരാള്‍
ഉച്ചത്തില്‍
ആ തിരക്കില്‍ നിന്നും
വിളിച്ചു കൂവി.
അതും-പക്ഷേ-
ആരും കേട്ടില്ല.

പുതുമയുടെ നിറവുകളില്‍
പുതുമയറിയാത്തവര്‍
പുതുവസന്തമായ്
പെയ്തൊഴിയുന്നുവോ?

മിണ്ടാതെ,പറയാതെ
പുതുമണ്‍ മണമോടെ
പുതുമതന്‍ നിറവിലേക്കൊരു
പുതുനാമ്പുകൂടി.

Thursday, July 05, 2007

എന്തിന്?

എന്നും മത്സരമാണ്‍...
എവിടേയും കമ്പാറിസനുകളും...
ഒരുപാട് നുണകളും,
അതിലുപരി ‘ബഡായികളും’
സഹിക്കാന്‍് വയ്യ.
ഒരുതരം
കുറ്റപ്പെടുത്തലുകളും.
എന്നും തോറ്റുകൊടുക്കണം,
എവിടേയും.
മതിയായി തുടങ്ങി,
ഇനിയും
എത്ര ദൂരം...
അറിയാത്ത വഴികളിലൂടെ
ഈ യാത്ര.
ഒന്നുമറിയാതെ,
ആരോടും മിണ്ടാതെ,
മെല്ലെ ഞാനൊന്നു
കരഞ്ഞോട്ടെ?