കാലം മുന്നിലൂടെ
വളരെ പതിയെയാണ്
കടന്നുപോയത് ...
കുഞ്ഞ്
വളര്‍ന്നതും നടന്നതും
ഒന്നും ആരും അറിഞ്ഞില്ല!
പിന്നീട്...
ഏതോ ഒരു മറുപടിക്ക്
തറുതല പറഞ്ഞപ്പോള്‍
പലരും മനസ്സിലാക്കി
കാലം ഒരുപാട് പോയി...
കയ്യെത്താത്ത
കണ്ണെത്താത്ത
ദൂരങ്ങളിലേയ്ക്ക് ...
ഏകരായ്
യാത്ര തുടരട്ടെ ഞങ്ങളും.