Saturday, June 30, 2007

ഓ...യൂഫ്രട്ടീസ്

യൂ‍ഫ്രട്ടീസ് ഒഴുകുകയാണ്‍
സാന്ദ്ര മൌനമായ്
നിന്‍ മൌനത്തില്‍
ജ്വലിക്കും രോഷമോ?
യൂഫ്രട്ടീസ് ,നിന്റെ
തെളിനീരിനെന്തേ
ചോരയുടെ നിറം?
ഇന്നു നിന്‌ മൌനത്തില്‍
പകതിളക്കുന്ന
ഓളങ്ങളുണ്ടോ?
ചുടുകണ്ണുനീരുണ്ടോ?
ഇന്നു നീ കലങ്ങുമ്പോള്‍
നിന്നുള്ളില്
നിസ്സഹായതന്‍
മൌനമാണോ?
ആയിരത്തൊന്നു രാവിന്‌
സ്വരമാധുരി നഷ്ടപ്പെട്ട്
ടാങ്കിന്റെ ,ബോംബിന്റെ
ഗര്‍ജ്ജ്നത്താല്‌ വിറപൂണ്ട്
നീ ഒഴുകുമ്പോള്‌ അങ്ങു-
ദൂരത്തു ഞാന്‍
കേഴുന്നു നിന്‌
ദുറ്വിധിയോര്‍ത്ത്
എങ്കിലും,
ഞാനാശിക്കുന്നു നിന്‌
സാന്ദ്ര മൌനങ്ങളില്‌
സംഗീത മൊഴുകിടാന്
ശാന്തി നിറഞ്ഞിടാന് !

3 comments :

Aparna said...

മാറ്റങ്ങള്‍ ലോകത്തെന്നും അനിവാര്യമാണ്‍...
യൂഫ്രാട്ടീസ് ഇന്നും ഒഴുകുകയാണ്‍...
കാലത്തിന്റെ മാറ്റങ്ങള്‍ക്കെല്ലാം മൂകസാക്ഷിയായ് ...

ശോണിമ said...

ഞാനാശിക്കുന്നു നിന്‌
സാന്ദ്ര മൌനങ്ങളില്‌
സംഗീത മൊഴുകിടാന്
ശാന്തി നിറഞ്ഞിടാന്


ഞാനും അങ്ങനെ ആശിക്കുന്നു

:: niKk | നിക്ക് :: said...

ഒഴുകട്ടങ്ങനെയൊഴുകട്ടെ :)