Saturday, September 22, 2007

പറയാന്‍ മറന്നത്...

ഉത്തരമില്ലാത്ത
ചോദ്യങ്ങളുമായി
മഞ്ഞുതുള്ളിയില്‍തിളങ്ങുമാ
സൂര്യനെ നോക്കി
മുറ്റത്തെ
തിണ്ണമേലങ്ങിനെയിരിക്കവെ,
പതിയെ,
ഒഴുകിയെത്തിയ കാറ്റില്‍
എങ്ങോ,എവിടെയോ
കേട്ടുമറന്നവരികള്‍
പതിയെ ചികഞ്ഞെടുക്കവെ,
ആരും കാണാതെ,
ആരാരുമറിയാതെ,
അന്നു നീ
എന്തായിരുന്നു പറഞ്ഞത്?

Thursday, August 23, 2007

ഇവിടേയും ഇങ്ങനെ...

പകലിന്റെ
ഇത്തിരിവെട്ടത്തില്‍
മഴവില്ലു വരച്ചവര്‍...
പോക്കുവെയിലിന്റെ
യാത്രാമൊഴിയില്‍
സംഗീതം നിറച്ചവര്‍...
രാത്രിയുടെ മൌനത്തില്‍
‍സുഗന്ധം പൊഴിച്ചവര്‍...
ഇന്നലെ വരെ
അവരങ്ങനെ ആയിരുന്നു...
ഇന്ന്,
പകലാവാന്‍
കൊതിക്കുന്ന രാത്രി...
കാഹളം മുഴക്കുന്ന
പോക്കുവെയില്‍...
എന്നിട്ടും,
തറവാട്ടിലെ
തെക്കെ അറയിലെ,
ഇത്തിരി വെട്ടത്തിലിരുന്ന്
ഒന്നുമറിയാതെ മുത്തശ്ശി
വീണ്ടും,വെറുതെ
പായാരമോതി.
ഇങ്ങനേയും
ഒരു കാലമോ,മുത്തശ്ശി?
കാഴ്ചക്കുമപ്പുറത്തെ
കാണാക്കനി തേടി-
ഇനിയും തീരാത്ത
നഷ്ടബോധത്തില്‍,
വെറുതെ വിഹരിക്കുമ്പോള്‍,
കണ്ണുനീരിന്റെ
നനവുമാത്രമവശേഷിക്കുന്ന
വെറുമൊരു
‘ഗെറ്റുഗെതര്‍’ മാത്രമാകുമോ,
ഈ ഓര്‍മകള്‍...

Sunday, July 29, 2007

പുതുമ

താളുകള്‍ മറയുന്നു;
വേഗത്തില്‍!
ഓര്‍മകള്‍ മായുന്നു-
പതിയെ!
പിടയുന്നു കുരിശില്‍
ഇനിയും പ്രവാചകര്‍...

ചൊല്ലുന്നു ദ്രുതഗതിയില്‍
ഏറെയും ചൊല്ലുകള്‍...
ആരുമേ കേള്‍ക്കുന്നി-
ല്ലെന്നാരോ ഒരാള്‍
ഉച്ചത്തില്‍
ആ തിരക്കില്‍ നിന്നും
വിളിച്ചു കൂവി.
അതും-പക്ഷേ-
ആരും കേട്ടില്ല.

പുതുമയുടെ നിറവുകളില്‍
പുതുമയറിയാത്തവര്‍
പുതുവസന്തമായ്
പെയ്തൊഴിയുന്നുവോ?

മിണ്ടാതെ,പറയാതെ
പുതുമണ്‍ മണമോടെ
പുതുമതന്‍ നിറവിലേക്കൊരു
പുതുനാമ്പുകൂടി.

Thursday, July 05, 2007

എന്തിന്?

എന്നും മത്സരമാണ്‍...
എവിടേയും കമ്പാറിസനുകളും...
ഒരുപാട് നുണകളും,
അതിലുപരി ‘ബഡായികളും’
സഹിക്കാന്‍് വയ്യ.
ഒരുതരം
കുറ്റപ്പെടുത്തലുകളും.
എന്നും തോറ്റുകൊടുക്കണം,
എവിടേയും.
മതിയായി തുടങ്ങി,
ഇനിയും
എത്ര ദൂരം...
അറിയാത്ത വഴികളിലൂടെ
ഈ യാത്ര.
ഒന്നുമറിയാതെ,
ആരോടും മിണ്ടാതെ,
മെല്ലെ ഞാനൊന്നു
കരഞ്ഞോട്ടെ?

Saturday, June 30, 2007

ഓ...യൂഫ്രട്ടീസ്

യൂ‍ഫ്രട്ടീസ് ഒഴുകുകയാണ്‍
സാന്ദ്ര മൌനമായ്
നിന്‍ മൌനത്തില്‍
ജ്വലിക്കും രോഷമോ?
യൂഫ്രട്ടീസ് ,നിന്റെ
തെളിനീരിനെന്തേ
ചോരയുടെ നിറം?
ഇന്നു നിന്‌ മൌനത്തില്‍
പകതിളക്കുന്ന
ഓളങ്ങളുണ്ടോ?
ചുടുകണ്ണുനീരുണ്ടോ?
ഇന്നു നീ കലങ്ങുമ്പോള്‍
നിന്നുള്ളില്
നിസ്സഹായതന്‍
മൌനമാണോ?
ആയിരത്തൊന്നു രാവിന്‌
സ്വരമാധുരി നഷ്ടപ്പെട്ട്
ടാങ്കിന്റെ ,ബോംബിന്റെ
ഗര്‍ജ്ജ്നത്താല്‌ വിറപൂണ്ട്
നീ ഒഴുകുമ്പോള്‌ അങ്ങു-
ദൂരത്തു ഞാന്‍
കേഴുന്നു നിന്‌
ദുറ്വിധിയോര്‍ത്ത്
എങ്കിലും,
ഞാനാശിക്കുന്നു നിന്‌
സാന്ദ്ര മൌനങ്ങളില്‌
സംഗീത മൊഴുകിടാന്
ശാന്തി നിറഞ്ഞിടാന് !

ഗുണപാഠം

ഉമ്മറ വാതിലില്‍
ആരെയോ കാത്ത്
വിജനമാം വീഥിയില്‍
മിഴികള്‍ പാകി
തനിച്ചിരിക്കവെ
മന്ദമാരുതന്റെ
കൂട്ടുകാരിയായി
ഒരു തുമ്പി പാറി വന്നു.
മെല്ലെ മെല്ലെഅതു പാടി:
"കാത്തിരിക്കലോ നിഷ്ഫലം
പ്രിയസഖി,
കാത്തിരിക്കാതിരിക്കലോ
നിഷ്ഫലം ,
നിരാശപ്പെടാതിരിക്കനൊരു വഴി
ഒന്നും കൊതിക്കാതിരിക്കുക;
എങ്കിലും കൊതിക്കുക"
ഒരു തുമ്പിതന്‍ കളിവാക്കെന്നു
നിനച്ചു ഞാന്‍
ചിരിച്ചുതള്ളിയവ
ഏറെ നേരം കാത്തുകാത്തിരുന്ന്
എന്‍ മിഴികള്‍ കടഞ്ഞുവെങ്കിലും
തുമ്പിതന്‍ കളിവാക്ക്
പാഴ്വാക്കല്ലെന്നു ഞാന്‍
വേദനയോടെ ഓര്ത്തുപോയി

Sunday, June 17, 2007

പേടി

പേടിയാണ്‍.
വല്ലാത്ത പേടി.
കട്ട പിടിച്ച ഇരുട്ടിനെ,
നോവിപ്പിക്കുന്ന മൌനത്തെ,
കണ്ണില്ക്കുത്തിക്കയറുന്ന
വെളിച്ചത്തെ,
ആറ്റിക്കുറുക്കിയ
വാക്കുകളെ.
അങ്ങനെയങ്ങനെയെല്ലാം.
എന്തിനാ പേടിക്കുന്നത്?
എല്ലാവരും ചോദിച്ചു.
രാത്രിയില്‍ ,
ഒരിരുട്ടിലാണ്‍
കണ്ണുകാണാതായത്.
ഒരു വെളുത്ത
പകലിന്റെ,
മൌനത്തിലാണ്‍
ശബ്ദ്മിടറിയത്.
അങ്ങനെ,
ഒരിക്കല്‍,
ആരോടോ,എന്തോ,
പായാരം
പറയുമ്പോള്‍,
സ്വരങ്ങള്‍
തങ്ങള്‍ തീര്‍ത്ത,
സ്വരമണ്ഡപത്തിന്റെ
ഇരുട്ടില്‍ പോയൊളിച്ചു.
അന്നുമുതല്‍,
പേടിയാണ്‍.
വല്ലാത്ത പേടി.

Tuesday, June 12, 2007

ഒരോറ്മ

ഈ ശിതീകരിക്കാത്ത മുറിയിലും ,ഇന്ന് തണുപ്പ് കയറി വരുന്നുന്ട്.
പുറത്ത് നേരിയ ചാറ്റല്‍ മഴയുന്ട്.
ഇന്നിവിടെ കൂട്ടുകാരിയുടെ കമന്ടും കേട്ടിരിക്കുമ്പോള്,പഴയ കാല സ്മരണയിലേക്ക് മെല്ലെയൊന്നു ചെന്നിറങ്ങി...
ഒരിക്കല്,നാലാം ക്ലാസ്സിലോ മറ്റോ ആവുമ്പൊളുന്ടായ രസകരമായ,
എന്നാല്‍ അന്നെന്നെ ഏറെ പേടിപ്പിച്ച,ഒരു ചെറിയ സം ഭവം .
പ്രശാന്ത സുന്ദരമായ ഞങ്ങളുടെ നാട്ടിലെ ഒരു പാട വഴിയിലൂടെ തനിച്ച് നടക്കുകയ്യ്യിരുന്നു...
കൂട്ടുകാരാരും അന്നില്ലാത്തതിന്ടെ ഒരു ചെറിയ പരിഭ്രമം എന്ടെ മനസ്സിലുന്ടയിരുന്നു...
അപ്പോഴാതാ ഞങ്ങളുടെ കയ്യാലയുടെ ഒരരികിലായി ഒരു അന്ചെട്ടു നായ്ക്കള്‍ വരിവരിയായി നില്ക്കുന്നു!!!
അവയുടെയിടയില്‍ അടുത്ത വീട്ടിലെ 'ജിമ്മി 'യും ഉന്ടായിരുന്നു...
ഞാനവയെ ഓടിക്കാനായി കുടയോങി...
പക്ഷേ അതുകൊന്ടൊന്നും ഒരു കാര്യവും ഉന്ടായില്ല!!
അതിലൊരെണ്ണം എന്റെയടുത്തേക്ക് ഓടി വന്നു...
ഞാന്‍ ഓടി...അലറി വിളിച്ചോടി...
എന്ടെ പിന്നാലെ ഈ എട്ടു നായ്ക്കളും ..
ഒരു വിധം ഞാനോടി ഒരു വീട്ടിലെത്തി...
ആ വീട്ടിന്റെ ഗേറ്റിന്ടെയവിടെനിന്നും തിരിഞു നോക്കുമ്പൊള്‍ ഒരു എട്ടു നായ്ക്കള്‍ പാടത്തു നില്ക്കുന്നു,മതിലിനരികില്‍ കുറെയാളുകളും ....

ഇപ്പൊ വല്ലപ്പോഴും അവിടെ പോകുമ്പൊള്‍ ഓര്‍ ത്തു ചിരിക്കാന്‍ ഒരു മധുരിക്കുന്ന ഓറ്മ കൂടി....

Thursday, June 07, 2007

ഒരു ഡയറി കുറിപ്പ്

ഇന്നലെ രാത്രി...
കണ്ണുകളില്‍ ഇരുട്ട് മൂടി തുടങ്ങി...
ഉറക്കം വരികയാണെന്നു കരുതി കണ്ണടച്ചിരുന്നു...
പുറത്താരൊക്കെയോ ഉറക്കെ തറ്ക്കിക്കുന്നു.
മെല്ലെ കണ്ണു തുറന്നു...
ഇല്ല,ഒന്നും കാണുന്നില്ല!
ഇരുട്ട് .കട്ട പിടിച്ച ഇരുട്ട്.
പെട്ടന്നുള്ള ഞെട്ടലില്‍ അലറിവിളിച്ചു.
ആരും കേട്ടില്ല.
കണ്ണിലെ പോയ മെഴുകുതിരി നാളം അന്വേഷിച്ച്ഒരുപാടലഞ്ഞു.
ഒടുവില്,ഇരുന്ട മുറിയുടെ കനത്ത ഇരുട്ടില്‍ തല കുനിച്ചിരുന്നു.
കരഞ്ഞു?
അപ്പോഴും പുറത്താരൊക്കെയോ തറ്ക്കിക്കുകയായിരുന്നു

ശാസ്ത്രം

ഏതോ ഒരു രാത്രിയില്‍
നിലാവും നോക്കി
വെറുതെ കിടക്കുമ്പോള്‍
ഒരു കൊച്ചു നക്ഷത്രം
കണ്ണു ചിമ്മി.
കണ്ണു ചിമ്മി തുറന്നപ്പോള്‍
നേരം പുലറ്ന്നു.
സൂര്യന്‍ ഉദിച്ചു.
പിന്നെയും നിലാവുള്ള
രാത്രികള്‍ ഒരുപാട്...
അങ്ങനെ ഒരു ദിവസം,
ഒരു വാറ്ത്ത:
സൂര്യന്‍ തമോഗറ്ത്തമായി.
നാളെ ഭൂമിയെ വിഴുങ്ങും!!!
ഞെട്ടിയുണറ്ന്നു നോക്കുമ്പോള്‍
നേറ്ത്ത നിലാവെങ്ങും
പടറ്ന്നിരുന്നു.

Wednesday, June 06, 2007

പാഴ്കവിത

ഒരു കവിതയെഴുതണം ,
പക്ഷെ കഴിയുന്നില്ല.
മനസ്സിന്‍ ഇടനാഴിയിലൊരു
ശൂന്യത നിറഞ്ഞു.
ഒന്നുമെഴുതാനറിയാതെയുഴറുമ്പോള്‍
അതിനെക്കുറിച്ചൊരു
കവിതയെഴുതി ഞാന്‍ .
ഇതുമൊരു കവിത,
വെറും പാഴ്കവിത.

മതം

മൂന്നുപേര്‍ മുന്പിലിരുന്നു...
അവറ്ക്കു നേരെ ഞാനും .
ഒന്നാമത്തെയാള്‍ പറഞ്ഞു:
ഞാന്‍ ഒരു ഹിന്ദുവാണെന്ന്.
കാരണം ഞാനൊരു
കുങ്കുമക്കുറി അണിഞ്ഞിരുന്നു.


അടുത്തയാള്‍ പറഞ്ഞു:
ഞാനൊരു മുസ്ലിമാണെന്ന്.
കാരണം ഞാനൊരു
പച്ച വസ്ത്രം ധരിച്ചിരുന്നു.


മൂന്നാമത്തെയാള്‍ പറഞ്ഞു:
ഞാന്‍ സമാധന പ്രിയയാണെന്ന് .
കാരണം ഞാനൊരു
വെള്ള തൂവാലയെടുത്തിരുന്നു.


പക്ഷെ ,ഞാനുറക്കെ പറഞ്ഞു :
ഞാനൊരു മനുഷ്യനാണ്,
സ്വാതന്ത്ര്യബോധമുള്ള
ഒരു സാധാരണ മനുഷ്യന്‍ .

ഭ്രാന്ത്

ചോദ്യങ്ങള്‍ ,
എവിടെയും ചോദ്യങ്ങള്‍ .
ആരാണ്,
എവിടെനിന്നാണ്
ഈ ചോദ്യങ്ങള്‍ ?
ഇതും ചോദ്യം .
ഭ്രാന്ത് പിടിക്കുന്നു.
ഭ്രാന്തന്മാരുടെ ലോകം .
ഇങ്ങനെ ഉത്തരമില്ലാത്ത
ചോദ്യങ്ങളുമായി
വെറുതെയിരിക്കുമ്പോള്‍
'ആകാശ'ത്തിനു കീഴെ
'ഭൂമി'യുള്ളത്
മറന്നുപോയി!

Tuesday, June 05, 2007

സത്യം

സൂര്യന്‍
കിഴക്കുദിക്കും ,
പടിഞ്ഞാറസ്തമിയ്ക്കും
എന്ന പോലെ
ഈ തുടക്കവും
ഒരു സത്യം .

Monday, June 04, 2007

കൂട്ടുകാരിക്ക്

പ്രിയപ്പെട്ട ആനിക്ക്,
ആനീ...കുറേ കാലമയി നിനക്ക് എഴുതണം എന്നു കരുതുന്നു.
പക്ഷേ,എന്തൊ ഒന്നിനും കഴിയുന്നില്ല...
ഇന്ന്,എനിക്കെല്ലം ഓറ്മ്മ വരുന്നുണ്ട്...
ഒന്നിച്ചിരുന്നു കളിച്ച കളികള്‍...
പാടിയ പാട്ടുകള്‍...
എല്ലാം...
എന്നിട്ടും എനിക്കു കവിതയെഴുതാനറിയില്ല.
നീ തന്ന പുസ്തകങ്ങള്‍...
മുത്തശ്ശി പറഞ്ഞ നേരമ്പോക്കുകള്‍...
എല്ലാം എന്റെ മനസ്സിലുണ്ട്...
പിന്നെ...
നമ്മുടെയാ പ്രിയ രഹസ്യവും!
പക്ഷെ ആനീ ,എനിക്കെന്നിട്ടുമെന്തേ കഥയെഴുതനറിയാത്തത്...
നിനക്കിപ്പോള്‍ ഉറപ്പായും ഉത്തരം മുട്ടിക്കാണും!ചില ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലല്ലൊ അല്ലെ?
നീ കൊഞ്ഞണം കാട്ടിയോ?
കാട്ടണം!

ചിരി.

അവന്‍ ചിരിക്കുകയാണ്.
ഭയങ്കരമായ അട്ടഹാസം .
വഴിപ്പോക്കര്‍ എത്തിച്ചു നോക്കി.
അയല്ക്കാര്‍ പിറുപിറുത്തു...
ചിലര്‍ ഭ്രാന്തനെന്നു വിളിച്ചു!!!
കുറച്ചു കഴിഞ്ഞാല്‍ നിറ്ത്തുമെന്നു കരുതി എല്ലവാരും അവരവരുടെ പണികളിലേറ്പ്പെട്ടു.
പക്ഷെ, അവന്‍ ചിരി നിറ്ത്തിയില്ല.
നേരം ഒരുപാട് പോയി.
രജനിക്ക് വഴിമാറി സന്ധ്യ പോയി.
അമ്ബിളിമാമനെ കാണിച്ച് അമ്മ കുഞ്ഞിനു ചോറു കൊടുത്തു.
എന്നിട്ടുമവന്‍ ചിരി നിറ്ത്തിയില്ല.
രാവിലെ ഉറക്കം ഉണറ്ന്നു നോക്കുമ്ബോള്‍ അവനെ ആരൊക്കെയോ ചേറ്ന്നു പിടിച്ചുവലിച്ചു പോകുന്നു.
പക്ഷെ അവനപ്പോഴും ചിരിക്കുകയായിരുന്നു!!!

Sunday, June 03, 2007

ഒരു കത്ത്.

ഇന്നും മഴ പെയ്തിട്ടില്ല...
ഒരു മഴക്കായുള്ള കാത്തിരിപ്പു തുടങ്ങിയിട്ട് എത്ര നാളായി...
എവിടെയും പൊള്ളുന്ന വെയില്...
ഇടവപ്പാതി കഴിഞ്ഞു...
ഈ വരുന്ന തിരുവാതിര ഞാറ്റുവേലക്കെങ്കിലും മഴ
പെയ്യുമെന്ന നേരിയ വിശ്വാസതില്‍
ദാഹിച്ചലയുന്ന
ഒരുപക്ഷി.