Sunday, June 17, 2007

പേടി

പേടിയാണ്‍.
വല്ലാത്ത പേടി.
കട്ട പിടിച്ച ഇരുട്ടിനെ,
നോവിപ്പിക്കുന്ന മൌനത്തെ,
കണ്ണില്ക്കുത്തിക്കയറുന്ന
വെളിച്ചത്തെ,
ആറ്റിക്കുറുക്കിയ
വാക്കുകളെ.
അങ്ങനെയങ്ങനെയെല്ലാം.
എന്തിനാ പേടിക്കുന്നത്?
എല്ലാവരും ചോദിച്ചു.
രാത്രിയില്‍ ,
ഒരിരുട്ടിലാണ്‍
കണ്ണുകാണാതായത്.
ഒരു വെളുത്ത
പകലിന്റെ,
മൌനത്തിലാണ്‍
ശബ്ദ്മിടറിയത്.
അങ്ങനെ,
ഒരിക്കല്‍,
ആരോടോ,എന്തോ,
പായാരം
പറയുമ്പോള്‍,
സ്വരങ്ങള്‍
തങ്ങള്‍ തീര്‍ത്ത,
സ്വരമണ്ഡപത്തിന്റെ
ഇരുട്ടില്‍ പോയൊളിച്ചു.
അന്നുമുതല്‍,
പേടിയാണ്‍.
വല്ലാത്ത പേടി.

3 comments :

Aparna said...

പേടിയാണ്‍.
വല്ലാത്ത പേടി.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അതുശെരിയാ പേടി.
കൂരിരുട്ടിന്‍റെ മറപറ്റുമ്പൊള്‍ പേടിക്കാതെ പറ്റില്ലല്ലോ..?
ആദ്യമായികാണുകയാണ് ഈ ബ്ലോഗ് നയിസ്.
ഒരുവാക്ക് കൊണ്ട് നയിസ് എന്നു പറഞാല്‍
അതിന്‍റെ ഭംഗികിട്ടില്ലാ...!!
ഈ വരികളിലൂടെയെ അതിന്‍റെ ഭംഗിഅറിയാന്‍ പറ്റുള്ളൂ.
ഇനിയും തുടരുമല്ലോ..?

G.MANU said...

good poem