Tuesday, April 21, 2009

ഞാന്‍ കണ്ട സ്വപ്നം....!

ആരും കളിയാക്കില്ലെങ്കില്‍ ഞാനൊരു കാര്യം പറയാം...
അല്ല അങ്ങനെ പറ്യാന്‍ കാരണവുമുണ്ടേ...ഞാനിതു പറഞ്ഞവരുടെ reaction മൊത്തം അങ്ങനെ ആയിരുന്നു....പലരും എന്നെ തെറ്റിദ്ധരിക്കുക വരെ ചെയ്തു...
സംഭവം അത്ര വലുതൊന്നും അല്ല....ഒരു സ്വപ്നം ആണു ഹേതു...
എല്ലാവരും സ്വപ്നം കാണാറില്ലേ....
ഉണ്ട്...
എന്നാല്‍ ഞാനിന്നേ വരെ ഒരു സ്വപ്നത്തിലും ഒരു ചിത്രവും കണ്ടിട്ടില്ല...എന്നു വെച്ചാല്‍ ഒന്നിലും visuals ഇല്ല...
എന്നാല്‍ ഞാനെല്ലാം അറിയാറുണ്ട്...പക്ഷെ കാണാറില്ല ഒന്നും...അങ്ങനെ ഇരിക്കുമ്പോള്‍....
ഇപ്പൊ ഒന്നും അല്ല....,ഞങ്ങളുടെ +2 board exam ന്റെ തലേ ദിവസം...maths ഉം നോക്കി വട്ടായി കിടന്നുറങ്ങിയതാ...
ഞാന്‍ പറയട്ടെ...
ഞാന്‍ ശരിക്കും കണ്ടു....
രണ്ടു differential equations suicide ചെയ്യാന്‍ പോവുന്നു....
ഞാന്‍ ശരിക്കും ഞെട്ടി...പിന്നെ ഞാന്‍ കണക്കു കൂട്ടാന്‍ തുടങ്ങി,എങനെ solve ചെയ്താലാ ഇവരു suicide ചെയ്യാ എന്ന്...പക്ഷെ എങ്ങനെയൊക്കെ ചെയ്തു നോക്കീട്ടും അവരു cancel ആവുന്നില്ല...
ശരിക്കും മഞ്ഞയും ചുവപ്പും കറുപ്പ് background-ല്‍ ഉള്ള equations...
ഞാണ്‍ ശരിക്കും കണ്ടതാ...
ഞാനിതു എന്റെ ഒരു friend ന്റെ അടുത്തുപറഞ്ഞപ്പോള്‍ അവളും ബാക്കി എല്ലാ ഫ്രണ്ട്സും കൂടി എന്നെ കളിയാക്കി...
ഞാനെന്റെ ജീവിതത്തില്‍ അദ്യം ‘കണ്ട’ സ്വപ്നമാ ഇത്...
ആരെങ്കിലും വിശ്വസിക്കോ....!

Sunday, April 19, 2009

വീണ്ടും ഒരു തിരിഞ്ഞു നോട്ടം....

ഒരു ഒന്നൊന്നര വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു ബ്ലോഗ്ഗിങ്ങ്...
എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ടു നിന്നു പോയ ഒരു ശീലം...
കോളേജില്‍ ക്ലാസുകളുടെ ബഹളത്തില്‍,ലാബില്‍ experiments ചെയ്തു തീര്‍ക്കാനുള്ള തത്രപ്പടില്‍ ഒന്നും കയറി വരാത്ത ഒരു തോന്നല്‍ ഈ സെമെസ്റ്റെര്‍ എക്സാമിന്റെ തലേദിവസം ഉറക്കം കളഞ്ഞു വന്നിരിക്കുന്നതിന്റെ ലോജിക്കാ പിടികിട്ടാത്തത്...

എന്തു കൊണ്ടൊക്കെയോ വാക്കുകളും വിചാരിച്ച പോലെയങ്ങു വരുന്നില്ല...ഒരുപാടെന്തൊക്കെയോ പറയാന്‍ ഒരുങ്ങി വന്ന് ഒന്നും പറയാതെ തിരിച്ചു പോവ്വാ ഇപ്പൊ...
വീണ്ടും സിലബസ്സിന്റെ കനത്തിലേക്ക്...

എങ്കിലും ഞാനിനിയും വരും,ഈ വഴികളിലേക്ക്...
നഷ്ടപ്പെട്ടു പോയി എന്നു കരുതിയ പലതും ഈ വഴികളില്‍ നിന്നെനിക്കു കിട്ടിയാലോ....