Saturday, June 30, 2007

ഗുണപാഠം

ഉമ്മറ വാതിലില്‍
ആരെയോ കാത്ത്
വിജനമാം വീഥിയില്‍
മിഴികള്‍ പാകി
തനിച്ചിരിക്കവെ
മന്ദമാരുതന്റെ
കൂട്ടുകാരിയായി
ഒരു തുമ്പി പാറി വന്നു.
മെല്ലെ മെല്ലെഅതു പാടി:
"കാത്തിരിക്കലോ നിഷ്ഫലം
പ്രിയസഖി,
കാത്തിരിക്കാതിരിക്കലോ
നിഷ്ഫലം ,
നിരാശപ്പെടാതിരിക്കനൊരു വഴി
ഒന്നും കൊതിക്കാതിരിക്കുക;
എങ്കിലും കൊതിക്കുക"
ഒരു തുമ്പിതന്‍ കളിവാക്കെന്നു
നിനച്ചു ഞാന്‍
ചിരിച്ചുതള്ളിയവ
ഏറെ നേരം കാത്തുകാത്തിരുന്ന്
എന്‍ മിഴികള്‍ കടഞ്ഞുവെങ്കിലും
തുമ്പിതന്‍ കളിവാക്ക്
പാഴ്വാക്കല്ലെന്നു ഞാന്‍
വേദനയോടെ ഓര്ത്തുപോയി

2 comments :

Aparna said...

കാത്തിരിക്കലോ നിഷ്ഫലം
പ്രിയസഖി,
കാത്തിരിക്കാതിരിക്കലോ
നിഷ്ഫലം ,
നിരാശപ്പെടാതിരിക്കനൊരു വഴി
ഒന്നും കൊതിക്കാതിരിക്കുക;
എങ്കിലും കൊതിക്കുക"

കരീം മാഷ്‌ said...

നിരാശപ്പെടാതിരിക്കനൊരു വഴി
ഒന്നും കൊതിക്കാതിരിക്കുക;
എങ്കിലും കൊതിക്കുക"