Friday, July 09, 2010

"തുമ്പി നക്ഷത്രം "

മഴയൊന്നൊഴിഞ്ഞ സമയം ആണ്. വെള്ളം പിടിക്കാന്‍ വെച്ച ബക്കറ്റിലേക്ക് അവസനത്തെ തുള്ളിയും വീണു.മാറി മാറി വരുന്ന ഓളങ്ങള്‍ എണ്ണി മടുത്തു ഉണ്ണിക്ക്.ബക്കറ്റും നിറഞ്ഞു തുളുമ്പാന്‍ തുടങ്ങി.

അവിടെയിവിടെയായി കാലം തെറ്റി പൂത്ത തുമ്പപ്പൂവിലും മുക്കുറ്റിയിലും ഒരു തുമ്പി പാറികളിക്കുന്നുണ്ടല്ലൊ!
പതിയെ,നനഞ്ഞ മണ്ണില്‍ കുഞ്ഞിക്കാല്‍ പതിച്ച് ഉണ്ണി തുമ്പിയെ പിടിക്കാന്‍ നോക്കുമ്പോള്‍, "അരുതുണ്ണീ,പാവം ണ്ട്.." ,അമ്മ പറഞ്ഞു.ഉണ്ണിയുണ്ടൊ കേള്‍ക്കുന്നു. പമ്മി പമ്മി ചിറകു പിടിച്ച് കല്ലെടുപ്പിക്കാ ഉണ്ണി.
വലിയ കരിങ്കല്ലില്‍ അള്ളിപിടിച്ച് തുമ്പി കഷ്ടപെടുകയാണ്.പാവം അതിനു പൊക്കാന്‍ പറ്റുന്നില്ല.ഉണ്ണിക്കു ദേഷ്യം വന്നു.
"ഈ തുമ്പിയെന്താ കല്ലെടുക്കാത്തെ-"

അവന്‍ അതിന്റെ ചിറകുപിടിച്ചു ഞെരിച്ചു. ചിറകറ്റ തുമ്പി പിടഞ്ഞു വീണു.
ഉണ്ണി ഇപ്പൊ ശരിക്കും പേടിച്ചു. മച്ചിന്റെ മുന്‍പില്‍ നാമം ചൊല്ലി ഇരിക്കുന്ന മുത്തശ്ശിയോട് അവന്‍ ചൊദിച്ചു:
"മരിച്ചാ മുത്തശ്ശീ എല്ലം നക്ഷത്രങ്ങള്‍ ആവ്വോ ?"

"ഉവ്വല്ലോ, രാത്രി നമുക്ക് കാണാലോ..."
പിന്നെയും മുത്തശ്ശി എന്തൊക്കെയോ പറയുന്നുണ്ട് .അവന്‍ എണീറ്റു പോന്നു.


അന്നു രാത്രി, ആ ഇടനാഴിയിലെ കിളിവാതിലിനപ്പുറം കറുത്ത ആകാശവും മിന്നുന്ന മിന്നാമിന്നികളേയും നോക്കി തൂണും ചാരി ഇരിക്കുമ്പോള്‍ അവന്‍ മെല്ലെ ചോദിച്ചു: "അതിലേതാ തുമ്പി നക്ഷത്രം ..?

31 comments :

Aparna said...

അന്നു രാത്രി, ആ ഇടനാഴിയിലെ കിളിവാതിലിനപ്പുറം കറുത്ത ആകാശവും മിന്നുന്ന മിന്നാമിന്നികളേയും നോക്കി തൂണും ചാരി ഇരിക്കുമ്പോള്‍ അവന്‍ മെല്ലെ ചോദിച്ചു: "അതിലേതാ തുമ്പി നക്ഷത്രം ..?

ജയരാജ്‌മുരുക്കുംപുഴ said...

athilethaa thumbi nakshathram........ valare nannaayittundu.... aashamsakal................

Sidheek Thozhiyoor said...

അപര്‍ണാ..ഈ ബ്ലോഗ്‌ ജാലകത്തില്‍ ഇടു..വായനക്കാര്‍ ശ്രദ്ധിക്കട്ടെ..നല്ല ആശയങ്ങളും രചനകളും..നല്ല വായനക്കാര്‍ ജാലകം വഴി വരും.
ആശംസകള്‍

Unknown said...

nannayi

guru said...
This comment has been removed by the author.
Minesh Ramanunni said...

നന്നയിരിക്ക്കുന്നു ഈ കുഞ്ഞു കഥ .
അപര്‍ണ അനൂപിന്റെ സിസ്റ്റര്‍ ആണോ ?

ആളവന്‍താന്‍ said...

അപര്‍ണാ.... ഞാന്‍ ഋതുവില്‍ കണ്ടു കഥ. നല്ല എഴുത്താണ് കേട്ടോ. സിദ്ധിക്ക പറഞ്ഞ പോലെ ജാലകത്തില്‍ ഇടണം മറക്കരുത്. വായനക്കാര്‍ അറിയട്ടെ ഇങ്ങനെയും ഒരു എഴുത്തുകാരി ഇവിടെ ഉണ്ടെന്ന്. എല്ലാ ഭാവുകങ്ങളും.

Aparna said...
This comment has been removed by the author.
ദീപുപ്രദീപ്‌ said...

നീ അന്ന് കണ്ട സ്വപ്നത്തെ കുറിച്ചെഴുതിയോ?
എന്തായാലും വീണ്ടും ബ്ലോഗിങ് തുടങ്ങിയ നിനക്ക് എന്റെ എല്ലാ വിധ ആശംസകളും.

ചെറുതെങ്കിലും നല്ല കഥ ...ചില അക്ഷര തെറ്റുകള്‍ ഉണ്ട് മാറ്റിയാല്‍ നന്നായിരിക്കും .

Aparna said...

പ്രദീപ്, ഞാന്‍ അതു എഴുതാന്‍ ഇരുന്നതാ പക്ഷേ നേരെ ആയില്ല.പോസ്റ്റ് ചെയ്യണം എന്നുണ്ട്..പിന്നെ അക്ഷരതെറ്റുകള്‍ കുറക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്...

thanks :)

Faisal Alimuth said...

ബാല്യത്തിലേക്ക്..!! നന്ദി. നന്നായിരിക്കുന്നു.

ആദിത്യ്. കെ. എൻ said...

ഉണ്ണി കണ്ടുവോ,തുമ്പിനക്ഷത്രത്തെ....?
'അവിടെയിവിടെ...'-എന്നു തുടങ്ങുന്ന ആ ഒരു വരി(മാത്രം)ഒന്നുകൂടി നന്നാക്കാന്‍ പറ്റില്ലേ,എന്നൊരു തോന്നല്‍!ബാക്കിയെല്ലാം വളരെ
രസമുണ്ട്...
ഇനിയും എഴുതുക...

Aparna said...
This comment has been removed by the author.
Aparna said...

ആദിത്യ്, കണ്ടുകാണും തുമ്പിനക്ഷത്രങ്ങളെ...:)

ഈ കാലത്തു തുമ്പകള്‍ പൂത്തു തുടങ്ങുന്നതല്ലെ ഉള്ളൂ...അതുകൊണ്ടാ അങ്ങനെ എഴുതിയത്...:)

അഭിപ്രായം പറഞ്ഞതിനു നന്ദി..:)

ശ്രീ said...

നന്നായിട്ടുണ്ട്, കൂടുതലെഴുതുക

Vayady said...

ദീപുവിന്റെ ബ്ലോഗുവഴിയാണ്‌ ഇവിടെയെത്തിയത്. ഇതു പോലുള്ള ചെറിയ ചെറിയ പോസ്റ്റുകളാണ്‌ എനിക്കിഷ്ടം.

"തുമ്പീ..തുമ്പീ..കല്ലെടുക്ക്"എന്നു പാടി, ആ പാവം തുമ്പിയേകൊണ്ട് ഞാനും കല്ലെടുപ്പിച്ചിട്ടുണ്ട്. പക്ഷേ കുഞ്ഞിക്കല്ലേ എടുപ്പിക്കൂ. ഒരിക്കലും വേദനിപ്പിച്ചിട്ടില്ല. ബാല്യത്തെ ഓര്‍‌മ്മിപ്പിച്ചതിന്‌ നന്ദി. വായിക്കാനായി ഇനിയും വരാം.

Salini Vineeth said...

കുഞ്ഞു കഥ നന്നായി. വായിച്ചിട്ട് ഇരുന്നു ആലോചിച്ചപ്പോള്‍ ഒരുപാട് അര്‍ത്ഥങ്ങള്‍ ഉണ്ടെന്നു തോന്നി... ഇനിയും എഴുതുക.. ആശംസകള്‍!!

അനിയൻ തച്ചപ്പുള്ളി said...

നന്നായിരിക്കുന്നു.ആ നഷ്ട ബാല്യം ഓർമ്മയിൽ നിറയുന്നു......

അനിയൻ തച്ചപ്പുള്ളി said...
This comment has been removed by the author.
ജോയ്‌ പാലക്കല്‍ - Joy Palakkal said...

ഇനിയും ഒരുപാട്‌ നല്ല കഥകളും കാതോര്‍ത്ത്‌..

Aparna said...

thanks....:)

Manoraj said...

അപര്‍ണ്ണ,

ആദ്യമായാണ് ഇവിടെ ഋതുവഴി. നല്ല പോസ്റ്റ്. എന്തുകൊണ്ടും ജാലകം മുതലായ അഗ്രികളില്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കരുത്. നല്ല ഭാഷയുണ്ട് അപര്‍ണ്ണക്ക്. ആശംസകള്‍

Asok Sadan said...

ഭാരമുള്ള വാക്കുകള്‍ ഇല്ലാതെ തന്നെ ഭംഗിയോടെ ഒരു കുഞ്ഞു കഥ. നന്നായിട്ടുണ്ട്. ആശംസകള്‍

അശോക്‌ സദന്‍...

www undisclosedliesaboutme . blogspot . com

Shijith Puthan Purayil said...

നന്നായിട്ടുണ്ട്

ഷിനു.വി.എസ് said...
This comment has been removed by the author.
ഷിനു.വി.എസ് said...

വാക്കുകളും വരികളും ചിന്തകള്‍ക്ക് അതീതമാകുംപോള്‍ നാം കുറിക്കുന്ന ഓരോ വരകള്‍ക്കും ഒരുപാട് അര്‍ത്ഥങ്ങളും അര്‍ത്ഥ തലങ്ങളും ഉണ്ടാകും ...എന്റെ ആശംസകള്‍ ..

ഒരില വെറുതെ said...

കുഞ്ഞിക്കുഞ്ഞിക്കഥ.
കുഞ്ഞിക്കുഞ്ഞിത്തുമ്പി.
cute!

Sidheek Thozhiyoor said...

അപര്‍ണ്ണ പുതിയത് ഒന്നും കാണുന്നില്ലല്ലോ ?
എന്തേ ?

Unknown said...

nice one...
keep writing :)

shujahsali said...

വളരെ നന്നായിരിക്കുന്നു...
മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 26000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു. www.sasneham.net
അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..http://i.sasneham.net/main/authorization/signUp?

shujahsali said...

വളരെ നന്നായിരിക്കുന്നു...
മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 26000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net (http://i.sasneham.net)
അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..http://i.sasneham.net/main/authorization/signUp?