Friday, June 18, 2010

കാഴ്ച്ചയ്ക്കപ്പുറം ...

കാലം മായ്ക്കാത്ത മുറിപ്പാടുകളെ ഒരു വലിയ ഭാണ്ഡക്കെട്ടിലാക്കി അതിനു മേലെ ഒരു കഷ്ണം കയറു കൊണ്ടു കെട്ടി വലിച്ചു തള്ളപ്പെട്ട കുറെ കെട്ടുകള്‍ ആണിവര്‍ .പഴുത്തു തുടങ്ങിയ വ്രണങ്ങളില്‍ ആറ്ക്കുന്ന ഈച്ചകളെ പോലും ആട്ടിമാറ്റാന്‍ പോലും ആവാത്ത വിധം ചങ്ങലക്കിട്ട കുറെ പാവം മൃതങ്ങള്‍ .


ഏറെ നേരവും വിദൂരതയിലേക്കു കണ്ണും നട്ട് ഇരിക്കുന്ന കുറെ രൂപങ്ങള്‍ .തികച്ചും യാദൃശ്ച്ചികമായാണു ആ വൃദ്ധ സദനം എന്റെ ശ്രദ്ധയില്‍ പെട്ടത് .കോഴിക്കോട്ടു നിന്നും വരുമ്പോള്‍ റോഡു പണി കാരണം ബ്ലോക്കായപ്പോള്‍ ബസ് മറ്റൊരു വഴിയിലൂടെ തിരിഞ്ഞു.തികച്ചും അപരിചിതമായ , കേട്ടൊരുപാട് സുപരിചിതമായ ആ വഴികളിലൂടെ, ഒരു ഇടുങ്ങിയ റോഡിലൂടെ ആ ബസ് പാഞ്ഞു പോവുക ആയിരുന്നു.പെടി ബസ് സ്റ്റോപ്പുകളും അതിനു സമീപം ഉള്ള പെട്ടിപ്പീടികകളും എല്ലാമിങ്ങനെ കാഴ്ച്ചയില്‍ തെളിഞ്ഞും മങ്ങിയും പോകുന്നതിനിടയില്‍ ,തീര്ത്തും അപ്രതീക്ഷിതമായി ഞാന്‍ അതു കണ്ടു. വൃ ദ്ധസദനം .വായിക്കുമ്പോള്‍ നിങ്ങള്ക്കു തൊന്നാം ഇതിലെന്താ ഇത്ര അദ്ഭുതപ്പെടാന്‍ എന്നു അല്ലെ.ഉണ്ട് .കാരണം ഞാന്‍ അറിഞ്ഞിരുന്നില്ല എന്റെ നാട്ടില്‍ ഈ സം ഭവം ഉണ്ടെന്ന്!
അടുത്തിരുന്ന എന്റെ ഫ്രണ്ടിനോടു ചോദിക്കുകയും ചെയ്തു.നമ്മുടെ നാട്ടിലും ഉണ്ടൊ? അതു കൊണ്ടാവാം പിന്നെ ആകെ ഒരു അസ്വസ്തത അനുഭവപ്പെട്ടു.കാഴ്ചചയിലെ ജീര്‍ണത ഉള്ളിലേക്കും മെല്ലെ വ്യാപിച്ചു തുടങ്ങി.

ഒരു മഴ ചാറ്റന്‍ കൊണ്ടാല്‍ വാല്സല്യത്തൊടെ ശകാരിക്കുന്ന അമ്മയുടേ മുഖം - പനി പിടിക്കുമ്പോള്‍ ശ്രദ്ധിക്കുന്നതു പോരാ എന്നു പറഞ്ഞ് അമ്മയെ ചീത്ത പറയുന്ന അച്ഛന്റെ മുഖം - ഉള്ളിലൊരു വേദന അരിച്ചിറങ്ങി . അസുഖം വന്നു ഹോസ്റ്റലില്‍ നില്ക്കുമ്പോഴാണു അമ്മയുടെ 'വില' മനസ്സിലാവുന്നത് .ചുമച്ചു ചുമച്ചു വയ്യാതാവുമ്പ്പോള്‍ കറ്പ്പൂരാദി ചൂറ്ന്നം എടുത്തു തരാന്‍ അവിടെ അമ്മ ഇല്ലല്ലൊ. കൂടെ കിടക്കുന്ന കൂട്ടുകാരിക്ക് ചുമ കേട്ട് ഉറങ്ങാന്‍ പറ്റിയില്ലെങ്കിലോ കരുതി ആ രാത്രിയില്‍ ലൈറ്റിടാതെ അലമാരിയില്‍ വെച്ച കറ്പ്പൂരാദി ചൂര്ണ്ണം എടുത്തു കഴിക്കുമ്പോള്‍ കണ്ണില്‍ പൊടി വീണെന്നു തോന്നുന്നു.വെള്ളം പൊടിഞ്ഞു..! ഉള്ളില്‍ ഒരു പിടച്ചില്‍ ബാക്കി വെച്ച് ആ രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അന്നെനിക്കു വല്ലാതെ തണുത്തിരുന്നു!

പിറ്റേന്നു കുളി കഴിഞ്ഞു റൂമില്‍ ഇരിക്കുമ്പോളാണു അമ്മയുടെ ഫോണ്‍ കോള്‍ വരുന്നത്.
"ഇന്നലെ ഉറങ്ങിയില്ലെ, അസുഖം കുറവില്ലെ, നിനക്കു വെഷമമൊന്നുമില്ലല്ലൊ?...,"പതിവു പോലെ ആശങ്കയോടു കൂടിയ ചോദ്യങ്ങള്‍ ..
"ഒരു കുഴപ്പവുമില്ലമ്മെ.." പറയുമ്പോള്‍ ഉള്ളില്‍ കനത്തു നിന്നിരുന്ന ആ മഞ്ഞ് ഉരുകാന്‍ തുടങ്ങിയോ?
"എന്നാല്‍ വൈകീട്ടു വിളീക്കാം . ബസ് വന്നു. ഭക്ഷണം കഴിക്ക് പോയീട്ട്." എന്നു പറഞ്ഞ് അമ്മ വെച്ചു.

ഇതാണു അമ്മ.എന്തുണ്ടായാലും അമ്മയ്ക്കു മനസ്സിലാവും .വല്ലാത്തൊരു കാന്തിക ശക്തിയാ ആ വാക്കിനു.മക്കളുടെ ഉള്ളു പിടഞ്ഞാല്‍ അമ്മ അതു അപ്പൊ അറിയും ..

"എടപ്പാള്‍ ഇറങ്ങേണ്ടവര്‍ ഇവിടെ ഇറങ്ങിക്കൊ..."
കണ്ടക്റ്റര്‍ വിളിച്ചു പറഞ്ഞു..

അവിടെ ഇറങ്ങി റോഡ് മുറിച്ചു കടന്നു മാറി കേറാനുള്ള ബസ്സു നോക്കി പോകുമ്പോള്‍ എന്റെ ഫോണില്‍ അമ്മയുടെ നമ്ബര്‍ കറങ്ങി.
""അമ്മേ ഞാന്‍ എടപ്പാള്‍ എത്തി ട്ടൊ, ഇപ്പൊ വരാം ...!"

ഒരു വൃ ദ്ധസദനം എന്നെ എന്തൊക്കെയോ മനസ്സിലാക്കിപ്പിച്ചു. പറഞ്ഞു തരാന്‍ വയ്യാത്ത ഏതൊക്കെയോ അറ്ത്ഥലങ്ങളിലേക്ക് എന്നെ കൊന്ടുപോയി.ഇതു പോലെ മക്കളെ സ്നേഹിച്ച അച്ഛനമ്മമാര്‍ അല്ലെ അവിടെയും .എന്റെ അമ്മ ,അച്ഛന്‍ ,-ഇല്ല എനിക്കു സങ്കല്പ്പിക്കാനാവില്ല.ആരാരുമില്ലാതെ അനാഥരാവാന്‍ വിധിക്കപ്പെട്ടവര്‍ അല്ല ഇവര്‍ .

ഈ ലോകത്തെ എല്ലാ അച്ഛനമ്മമാര്‍ക്കുംവേണ്ടി...

11 comments :

Aparna said...

ഇതു വായിച്ച് എന്റെ അമ്മ എന്നെ നോക്കി ചിരിച്ചു.... ഞാനും ...:)

Sidheek Thozhiyoor said...

ഇതെന്തിന് മറ്റൊരു പേരില്‍..?അക്ഷര പിശകുകള്‍ ശ്രദ്ധിക്കുക.

Aparna said...

തീര്‍ച്ചയായും ശ്രദ്ധിക്കാം . മറ്റൊരു പേര്‍ എന്താ?

Sidheek Thozhiyoor said...

ഋതം..ഋതു ആവാമായിരുന്നു..അത്രേ ഉദ്ദേശിച്ചുള്ള്‌ു

guru said...

nannai ethu vayikuna kure perku enkilum bodo udayam undakate.

അനിയൻ തച്ചപ്പുള്ളി said...

നേരം വൈകിയാണു എത്തിയത്.വായിച്ച് കഴിഞ്ഞപ്പേ​‍ാൾ അഭിപ്രായം പറയാതെ കടന്നു പേ​‍ാകാൻ കഴിഞ്ഞില്ല..

ബന്ധങ്ങളുടെ മൂല്യമറിയുന്ന അത് കാത്ത് സൂക്ഷിക്കുന്ന ഒരു നാടൻ പെൺകുട്ടിയെ കാണുന്നു ഞാനിതിൽ.ആ മനസ്സ് കൈമേ​‍ാശം വരാതെ കാത്തു സൂക്ഷിക്കുവാൻ കഴിയട്ടെ എന്നാശംസിക്കുന്നു

അനിയൻ തച്ചപ്പുള്ളി said...
This comment has been removed by the author.
Aparna said...

thanks 2 all...:)

Unknown said...

Nannayirikkunnu...ennum kanappedathe pokunna onnu...

സംഗീത്‌ said...
This comment has been removed by the author.
സംഗീത്‌ said...

നന്നായി എഴുതി.... ഉള്ളില്‍ തട്ടുന്നുണ്ട്‌...