Saturday, December 30, 2006

തറുതല

കാ‍ലം മുന്നിലൂടെ
വളരെ പതിയെയാണ്
കടന്നുപോയത് ...
കുഞ്ഞ്
വളര്‍ന്നതും നടന്നതും
ഒന്നും ആരും അറിഞ്ഞില്ല!

പിന്നീട്...
ഏതോ ഒരു മറുപടിക്ക്
തറുതല പറഞ്ഞപ്പോള്‍
പലരും മനസ്സിലാക്കി
കാലം ഒരുപാ‍ട് പോയി...

കയ്യെത്താത്ത
കണ്ണെത്താത്ത
ദൂരങ്ങളിലേയ്ക്ക് ...
ഏകരായ്
യാത്ര തുടരട്ടെ ഞങ്ങളും.

5 comments :

പുള്ളി said...

അപര്‍ണ്ണക്ക്‌ സ്വാഗതം.
'തറുതല' കവിത നന്നായിരിയ്ക്കുന്നു.
മാറ്റങ്ങള്‍ ശ്രദ്ധിയ്ക്കപ്പെടണമെങ്കില്‍ മാറ്റങ്ങള്‍ നമ്മളെ ബാധിച്ചു തുടങ്ങണമല്ലോ...

sandoz said...

പുതുവര്‍ഷാശംസകള്‍

കണ്ണൂരാന്‍ - KANNURAN said...

തുടക്കം നന്നായി. പുതിയ കവിതകള്‍ പ്രതീക്ഷിച്ചുകൊണ്ട്....

guru said...

marupadikano tharuthala pareyunne chodyathinu alle

guru said...

marupadikano tharuthala pareyunne chodyathinu alle