Saturday, September 30, 2006

കവിത

കവിത
മനസ്സില്‍
മുള്ളു പോലെയും
മഞ്ഞു പോലെയും
വാക്കുകള്‍
ചിതറിക്കിടന്നു
ആ വാക്കുകളെ
മനസ്സിനിണങ്ങിയ
നിറം ചാലിച്ച്
ഒരുക്കി നിര്‍ത്തി
പിന്നെയെപ്പോഴോ
അവയെ
യാത്രയാക്കുമ്പോള്‍
നേര്‍ത്ത വിങ്ങലായ്
ഒരു കവിത.

9 comments :

Aparna said...

നേര്‍ത്ത വിങ്ങലായ്,ഒരു കവിത.

Anonymous said...

ഒരു കവിത അങ്ങനെ..
മൈനുകള്‍ കുഴിച്ചിട്ട മനസ്സുകളില്‍ നിന്നു പൊട്ടിത്തെറിക്കുന്ന മറുകവിതകളുമുണ്ട്..
ചില കവിതകള്‍ ചതുപ്പു പോലെ.. വലിച്ചൂറ്റിക്കുടിച്ചിട്ടു മിണ്ടാണ്ടിരിക്കും..
ചരലു പോലെ കവിത - കാലില്‍ കൊണ്ടു കേറും..
ഒരു ചെരിപ്പിട്ടാലൊഴിവാക്കാം..
പത്തായം പോലൊരു കവിത -
വിത നിറച്ച വന്‍ ചതുരക്കട്ട..
വെള്ളം പോലെ കവിത -
ദാഹത്തിന്റെ നിറമില്ലാത്ത വിപരീതം.
എന്തെന്തുപമകള്‍.. വാക്കുകള്‍ നിറച്ച മുട്ടായിട്ടിന്നുകള്‍..
ഇടക്കിടക്കു മുട്ടായി തരുമെങ്കില്‍ ഈ വഴിയും വന്നോളൂ..
നോക്കണ്ടാ.. ഞാന്‍ വീട്ടുകാരനല്ല, ഒരു വഴിപോക്കനാ.. സൌഹൃദം നിറച്ച സ്വാഗതവുമായി വീട്ടുകാരെത്തുമായിരിക്കും.!അതു വരെ എന്റെ പുഞ്ചിരി കൂട്ടു നിര്‍ത്തിക്കൊള്ളൂ..

സു | Su said...

നല്ല കവിത :)

സ്വാഗതം.

Abdu said...

സ്വാഗതം,

ഇനിയും എഴുതൂ

വല്യമ്മായി said...

സ്വാഗതം

Anonymous said...

അപര്‍ണയ്ക്ക്,
നന്നായിരിക്കുന്നു ഭാവം.ചുരുക്കം അക്ഷരങ്ങളില്‍ പ്രകടിപ്പിക്കാനായി എന്നതാണ് ഗുണം (അതിലെനിക്കിത്തിരി അസൂയയുമുണ്ടെന്ന് കൂട്ടിക്കോളൂ). ആദ്യപിറവിയുടെ മയക്കത്തില്‍ നിന്നു നിന്നിലെ കവിത ഉണരാത്തതിനാലാണോ സെപ്തംബറിന് ശേഷം ഒന്നും “ബ്ലോഗാ“ഞ്ഞത്.

സുല്‍ |Sul said...

അപര്‍ണ്ണക്കു സ്വാഗതം
-സുല്‍

guru said...

sooper kavitha undakunnathiney kurichulla nirvachenam

നാഫി മുതിയങ്ങ said...

ഒരു വഴിപോക്കനാ...