Tuesday, June 12, 2012

വീണ്ടുമൊരു ബ്ളോഗ് ...

വളരെ നാളുകള്‍ക്ക് ശേഷം വീണ്ടുമൊരു ശ്രമം...
പലപ്പോഴും പകുതി വരെ എഴുതി വെച്ച പലതും മുഴുവനുമായി മായ്ച്ചു  സിസ്റ്റം ലോഗൌട്ട് ചെയ്തു കിടന്നുറങ്ങുകയാണ് പതിവ്...
ഇതും അതാവുമോ എന്ന് കണ്ടറിയണം...
വഴിലെപ്പോഴോക്കെയോ കിട്ടിയ വരികളും വാക്കുകളും ചിത്രങ്ങളെല്ലാം മറന്ന പോലെ...
ഇരുട്ട് പിടിച്ചതാണോ അതോ ഓര്‍മ്മകള്‍ പൊടിപിടിച്ചു പോയതാണോ...? അറിയില്ല...
ഈ തണുത്ത കാറ്റിനും ആകാശത്തിനും മേഘങ്ങള്ക്കുമെല്ലാം ഒരു പ്രത്യേക ഭംഗി തോന്നുന്നു...
ഇവിടെ ഇപ്പൊ ഇരിക്കുമ്പോള്‍ , എന്റെ ആ ചെറിയ കാന്‍വാസും പൊട്ടിയ ക്രയോന്‍സ് പെന്‍സിലുകളും പഴയ ഡയറിയും എനിക്ക് തിരിച്ചു വേണം എന്ന് തോന്നുന്നു... 
എന്തൊക്കെയോ നേടാന്‍ എങ്ങോട്ടൊക്കെയോ പോകുന്നു...ഇതൊരു വേഗത കൂടിയ  ലോകം ആണ്... അതിന്ടെ  ഇടയില്‍ കാലിടറാതെ പോകതെയിരിക്കാന്‍ ഇങ്ങനെ ചില തണല്‍ മരങ്ങളും വേണം.. വെട്ടി  നിരത്തിയ മരങ്ങളുടെ കൂട്ടത്തില്‍ പേരിനെങ്കിലും രണ്ടു മരങ്ങളുന്ടെങ്കില്‍ അതായാലും മതി ...
ഈ പാഞ്ഞു പോകുന്ന കൂട്ടത്തിനിടയില് നിന്നും കുറച്ചു നേരം ഞാനിവിടെ ഇരിക്കട്ടെ...
ഈ രാത്രി ഇവിടെ തീര്‍ന്നു തുടങ്ങുകയായി...
ഉറക്കം-- ഒരു നേര്‍ത്ത വരമ്പാണ്‌ ... സ്വപ്നങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും ഇടയിലുള്ള നേര്‍ത്തൊരു വരമ്പ് ...   
ഉറങ്ങാന്‍ പോകുകയാണ്  ... പുതു പ്രതീക്ഷയുടെ പുതിയൊരു പുലരിയ്ക്ക് വേണ്ടി...
ശുഭരാത്രി.... 

5 comments :

Aparna said...

വീണ്ടുമൊരു ബ്ളോഗ് ...

feather said...

Nallathu pole thudangi.. pakshee...parayaan enthokkeyo baakki vachittu poyathu pole thonni...engillum kollaam...

feather said...

Pofile picture ippozhaanu shradichathu...enthokkeyo parayaan kazhivulla oru chithram... aa vazhikaliloode onnu nadakkaan thonni pokunnu... prakrithiyude...manohaaritha ottum thanne choraathe..kyaamera kannukalil pathinjirikkunnu...

ചക്കക്കൊതിയന്‍ said...

അതിന്ടെ ഇടയില്‍ കാലിടറാതെ പോകതെയിരിക്കാന്‍ ഇങ്ങനെ ചില തണല്‍ മരങ്ങളും വേണം.. വെട്ടി നിരത്തിയ മരങ്ങളുടെ കൂട്ടത്തില്‍ പേരിനെങ്കിലും രണ്ടു മരങ്ങളുന്ടെങ്കില്‍ അതായാലും മതി ..

സംഗീത്‌ said...

ബാല്യം ഓര്‍മിപ്പിക്കുന്ന ഒരുപാട് പോസ്റ്റുകള്‍.... :) എല്ലാത്തിനും ചേര്‍ത്ത് ഒരു കമന്റ്‌ പറയാനുള്ളൂ.... ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് നന്ദി ....