Saturday, January 19, 2008

മരം പെയ്യുമ്പോള്‍...

പാതി ചാരിയ
ജാലക വാതിലിലൂടെ
പെയ്തു തീര്‍ന്ന്
പിണങ്ങി പോയ മഴ.

ഓര്‍ത്തുവെക്കാന്‍
കാത്തിരിപ്പിന്റെ നോവ്
മാത്രം കൂട്ടിനെത്തി.

കുളിരുള്ള കാറ്റ്
വീശുമ്പോള്‍
പണ്ടെങ്ങോ പിണങ്ങി
പോയ മഴയെ പോലെ
കാറ്റാടി മരം
മെല്ലെ പെയ്തൊഴിഞ്ഞു

പിന്നേയും...
വേദനകളെ മാത്രംതാലോലിച്
വെറുതെ ആ-
ഏകാന്തതയില്‍
അലിഞ്ഞു തീരുമ്പോള്‍...
മനസ്സിന്റെ
ഉള്‍നാളങ്ങളിലെവിടെയോ
കാത്തിരിപ്പിന്റെ
നേര്‍ത്ത വിങ്ങലായി
മഴ പിന്നെയും...

ഏതോ പഴയ
കാറ്റാടി മരത്തിന്റെ
ചില്ലകളിലൂടെ
പെയ്തൊഴിയുകയയിരുന്നു.

13 comments :

Aparna said...

മരം പെയ്യുമ്പോള്‍...

സുല്‍ |Sul said...

ഒരു മഴചാറ്റല്‍ കൊണ്ട സുഖം.
-സുല്‍

കാവലാന്‍ said...

"കുളിരുള്ള കാറ്റ്
വീശുമ്പോള്‍
പണ്ടെങ്ങോ പിണങ്ങി
പോയ മഴയെ പോലെ
കാറ്റാടി മരം
മെല്ലെ പെയ്തൊഴിഞ്ഞു"

ഇതു കൊള്ളാം നന്നായി എഴുതിയിട്ടുണ്ട്.

പിന്നേയും...
വേദനകളെ മാത്രംതാലോലിച്
വെറുതെ ആ-
ഏകാന്തതയില്‍
അലിഞ്ഞു തീരുമ്പോള്‍...

പക്ഷേ ഇതാണെനിക്കത്ര പിടിയ്ക്കാത്തത്,ഈ വേദനയും തലോടിയിരിക്കാതെ വല്ലതും ചെയ്തൂടെ.

Gopan | ഗോപന്‍ said...

അപര്‍ണ,
കവിത മനോഹരമായിരിക്കുന്നു..
മഴയെ കാത്തിരിപ്പിന്‍റെ വിങ്ങലുകളുമായ്
ഉപമിച്ചിരിക്കുന്നത് വളരെ ഇഷ്ടമായി..
അഭിനന്ദനങ്ങള്‍..

siva // ശിവ said...

നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍

ഉപാസന || Upasana said...

കവിത നല്ലത്.
മഴയല്ലെ വിഷയം
:)
ഉപാസന

ഓ. ടോ: വേറെ ഒരു അപര്‍ണ ഉണ്ടല്ലോ ബ്ലോഗില്‍.

http://aparnaneeyam.blogspot.com

ശ്രീ said...

നന്നായിരിയ്ക്കുന്നു.

:)

നവരുചിയന്‍ said...

നന്നായിരിക്കുന്നു .
മനസിലും മഴയുടെ കുളിര്‍ സൂക്ഷിക്കു

കണ്ണൂരാന്‍ - KANNURAN said...

കൊള്ളാം

ഏ.ആര്‍. നജീം said...

സുല്‍ പറഞ്ഞത് പോലെ ഒരു ചാറ്റല്‍ മഴയുടെ തണുപ്പ് അനുഭവപ്പെട്ടൂ..
അഭിനന്ദനങ്ങള്‍...

Aparna said...

Thank you all...
thank you so much for your comments...

Unknown said...

eshtamayi.........

ആളവന്‍താന്‍ said...

ഇതെന്താപ്പൊ ഇത് വര്‍ഷത്തില്‍ ഒന്ന് എന്ന കണക്കിലാണോ?