Sunday, February 10, 2013

ദൂരെ കാണുന്ന ചിലത്



ദൂരെ കാണുന്ന പച്ചയത്രയും 
കുന്നുകളാണ് പോലും 
ആ കുന്നുകളിലത്രയും 
വലിയ മരങ്ങളും 
കുഞ്ഞു പുല്‍നാമ്പുകളും  ആണത്രെ-
അങ്ങനെയാണെങ്കില്‍ 
ആ കുന്നിന്റെ മുകളില്‍ 
കയറിയാല്‍ എങ്ങനെ ആകാശം 
തൊടാന്‍ പറ്റും ?
അതിന്റെ മുകളില്‍ പിന്നെയും കുന്നുകളും 
മരങ്ങളും പുല്ലുകളും മാത്രമല്ലെ?
ഒരു തുടര്‍ച്ചയായ് 
പച്ച അങ്ങനെ പരന്നു കിടക്കുന്നു.

4 comments :

sreejith said...

nice one

Aparna said...

@ Sreejith Thanks :-)

ദീപുപ്രദീപ്‌ said...

മടങ്ങി വരവ്!
ഈ തുടക്കത്തിന് വിരാമങ്ങളില്ലാത്ത തുടര്ച്ചയുണ്ടാവട്ടെ എന്നാശംസിക്കുന്നു

Aparna said...

നന്ദി പ്രദീപ്‌ :)