പറയാന്‍ ഉള്ളതല്ല പറഞ്ഞു പോയത് -
കേള്‍ക്കാന്‍ ഉള്ളതെല്ലാം കേള്‍ക്കാന്‍ നിന്നതുമില്ല.
വല്ലാത്തൊരു ഭാരം കനത്തു നില്‍ക്കുന്നു.
ഓടി പോകണം എനിക്ക്-
ഈ ഇരുട്ടില്‍ ഒളിച്ചിരിക്കണം .
ആരുമില്ലാതെ...
ആരോടും മിണ്ടാതെ...
ഒന്നും കേള്‍ക്കാതെ...
ഒറ്റക്കിരിക്കണം.
നേര്‍ത്തൊരു കാറ്റ് വന്നൊന്നു തഴുകിപോയോ ?
വല്ലാത്ത തണുപ്പ് വന്ന്
എന്നെ മൂടിതുടങ്ങിയിരിക്കുന്നു.
അവിടെ ,
ആരെങ്കിലും ആര്‍ത്തു കരയുന്നുണ്ടോ ..?
No comments :
Post a Comment