ഒരു വീട് പണിയണം -
ആ വീടിനു
കതകുകള്‍ ഇല്ലാത്ത ജനാലകള്‍ വേണം
കാറ്റും ശബ്ദവും കയറി വരാന്‍
ചുറ്റിലും പച്ച പുല്ലുകള്‍ വേണം .
അവിടെ തുമ്പികളും പൂമ്പാറ്റകളും
പറന്നു നടക്കണം.
കുറെ മരങ്ങളും
മതില് വരമ്പുകള്‍
ഇല്ലാത്തൊരു മുറ്റവും
രാത്രിയില്‍ ചീവിടുകള്‍ കരയണം
മഴ ആര്‍ത്തു പെയ്യുമ്പോള്‍ -
ശീതലായ് മഴത്തുള്ളികള്‍
ഈ ജനാലയിലൂടെ വീശി വരണം
ആ മഴയില്‍ ചേര്‍ന്നലിഞ്ഞു
എനിക്കുറങ്ങണം .
5 comments :
ഒരു സ്വപ്ന ഗൃഹ സങ്കല്പം ..
Kollaamm ... :)
Thanks! :)
വീണ്ടും എഴുത്ത് തുടങ്ങി അല്ലെ?.......
വളരെ നന്നായി .
ആശംസകള്‍
@ ദീപുപ്രദീപ് : :)
Post a Comment