Sunday, July 29, 2007

പുതുമ

താളുകള്‍ മറയുന്നു;
വേഗത്തില്‍!
ഓര്‍മകള്‍ മായുന്നു-
പതിയെ!
പിടയുന്നു കുരിശില്‍
ഇനിയും പ്രവാചകര്‍...

ചൊല്ലുന്നു ദ്രുതഗതിയില്‍
ഏറെയും ചൊല്ലുകള്‍...
ആരുമേ കേള്‍ക്കുന്നി-
ല്ലെന്നാരോ ഒരാള്‍
ഉച്ചത്തില്‍
ആ തിരക്കില്‍ നിന്നും
വിളിച്ചു കൂവി.
അതും-പക്ഷേ-
ആരും കേട്ടില്ല.

പുതുമയുടെ നിറവുകളില്‍
പുതുമയറിയാത്തവര്‍
പുതുവസന്തമായ്
പെയ്തൊഴിയുന്നുവോ?

മിണ്ടാതെ,പറയാതെ
പുതുമണ്‍ മണമോടെ
പുതുമതന്‍ നിറവിലേക്കൊരു
പുതുനാമ്പുകൂടി.

7 comments :

Aparna said...

പുതുമണ്‍ മണമോടെ
പുതുമതന്‍ നിറവിലേക്കൊരു
പുതുനാമ്പുകൂടി.

സു | Su said...

പുതുനാമ്പ് കൌതുകത്തോടെ വരട്ടെ.

qw_er_ty

മറ്റൊരാള്‍ | GG said...

ഹാ!എത്രസുന്ദരം
പുതുമണമുള്ള
പുതിയ ഈ കവിത.

പോരട്ടെ ഓരോന്നായ്‌
പുതുപുത്തന്‍ കവിതകളിനിയും,
പുതുമതന്‍ നിറവിലേക്കൊരു
പുതുനാമ്പായ്‌,
പുതുവസന്തമായ്‌,
പുതുമയുടെ നിറവില്‍
പുതുമണം അറിയാത്തവര്‍ക്ക്‌ പുതിയതായ്‌ വായിക്കാനായ്‌.

ഏറനാടന്‍ said...

:)

Abu K Muhammed said...

nannayitt und..............

guru said...

പുതുമയുടെ നിറവുകളില്‍
പുതുമയറിയാത്തവര്‍
പുതുവസന്തമായ്
പെയ്തൊഴിയുന്നുവോ? puthu vasenthamayi athu avidey yogikunndo?

guru said...

പുതുമയുടെ നിറവുകളില്‍
പുതുമയറിയാത്തവര്‍
പുതുവസന്തമായ്
പെയ്തൊഴിയുന്നുവോ? puthu vasenthamayi athu avidey yogikunndo?