ഒരു ദിവസം ഊണു കഴിഞ്ഞ് കോലയിലിരിക്കുമ്പൊ കുറച്ചു മഞ്ചാടിക്കുരുക്കളും ഇത്തിരി ഉണക്കാൻ വെച്ച പുളിങ്കുരുക്കളും വന്നു... തൊട്ടു കളീം ഒളിച്ചു കളീം ആയി കുറേ നേരം പോയി... ഇത്തിരി കഴിഞ്ഞപ്പൊ പുളിങ്കുരുക്കളെ അമ്മ കൊണ്ടോയി... വറക്കാൻ...
പോവാൻ നേരം കുറച്ചു പുളിങ്കുരു വന്നു മഞ്ചാടിക്കുരുക്കളെ ഉമ്മ വെച്ചു...
ആ മഞ്ചാടിക്കുരുക്കൾക്കൊരു മറുകു വെച്ചു... അതിനെ കുന്നിക്കുരു എന്നു വിളിച്ചു...
മഴ വെള്ളം കുതിച്ചൊഴുകുകയാണ് ആ ഇടവഴിയിലൂടെ... നുരയും പതയും വന്നു തിരക്കി കൂട്ടി വഴിയിൽ കിടന്ന കോലും ഇലയും എല്ലാം കൂടെ പോവുന്നുണ്ട് ... തിരക്കിട്ടോടുന്ന ഈ പോക്ക് ബസ്സിൽ സീറ്റിനു വേണ്ടി ഓടാറുള്ള കാഴ്ചക്ക് സാമ്യം ഒറ്റ വ്യത്യാസം - ബസ്സ് യാത്രയ്ക്കൊരു ലക്ഷ്യമുണ്ട് മഴചോലയിൽ ആണെങ്കിലോ ? കൂടെ പോവുന്നഒന്നിനും അറിയില്ല എവിടേക്കാ പോവുന്നെ എന്ന്... എവിടെയെങ്കിലും കുടുങ്ങാം,- ചിലപ്പോ ലക്ഷ്യം കാണാം അല്ലെങ്കിൽ , ഒരു അന്തമില്ലാത്ത ഓടിപാച്ചിൽ !!! അതെ, ഒരു അന്തവുമില്ല - സ്വപ്നങ്ങള്‍ക്കും യാഥർത്യങ്ങൾക്കും മഴക്കും ഈ എഴുത്തിനും.. സത്യം !!! മഴ- ചില ഓർമപ്പെടുതലുകൾ ആണ് നേർത്ത നനവുള്ള, കുളിര് കോരിക്കുന്ന , ചിലപ്പോ നൊമ്പരപെടുത്തുന്ന ചില നിമിഷങ്ങളുടെ , അല്ലെങ്കിൽ ചില തിരിച്ചറിവകളുടെ ഒരു ഓർമ പെടുത്തൽ..
ഇപ്പൊ പെയ്യുന്ന ഈ മഴക്ക് , ഈ രാത്രിക്ക്... നന്ദി...
ദൂരെ കാണുന്ന പച്ചയത്രയും കുന്നുകളാണ് പോലും ആ കുന്നുകളിലത്രയും വലിയ മരങ്ങളും കുഞ്ഞു പുല്‍നാമ്പുകളും ആണത്രെ- അങ്ങനെയാണെങ്കില്‍ ആ കുന്നിന്റെ മുകളില്‍ കയറിയാല്‍ എങ്ങനെ ആകാശം തൊടാന്‍ പറ്റും ? അതിന്റെ മുകളില്‍ പിന്നെയും കുന്നുകളും മരങ്ങളും പുല്ലുകളും മാത്രമല്ലെ? ഒരു തുടര്‍ച്ചയായ് പച്ച അങ്ങനെ പരന്നു കിടക്കുന്നു.