Sunday, February 10, 2013

ദൂരെ കാണുന്ന ചിലത്



ദൂരെ കാണുന്ന പച്ചയത്രയും 
കുന്നുകളാണ് പോലും 
ആ കുന്നുകളിലത്രയും 
വലിയ മരങ്ങളും 
കുഞ്ഞു പുല്‍നാമ്പുകളും  ആണത്രെ-
അങ്ങനെയാണെങ്കില്‍ 
ആ കുന്നിന്റെ മുകളില്‍ 
കയറിയാല്‍ എങ്ങനെ ആകാശം 
തൊടാന്‍ പറ്റും ?
അതിന്റെ മുകളില്‍ പിന്നെയും കുന്നുകളും 
മരങ്ങളും പുല്ലുകളും മാത്രമല്ലെ?
ഒരു തുടര്‍ച്ചയായ് 
പച്ച അങ്ങനെ പരന്നു കിടക്കുന്നു.

Sunday, February 03, 2013

ഒരു യാത്ര

ഒരു വഴിയുടെ മദ്ധ്യേ

രണ്ടു നിഴലുകളായ്

പിരിഞ്ഞു നാം

രണ്ടായി  തിരിഞ്ഞങ്ങു

തനിയെ നടന്നു പോയ്‌ -


ആ വഴിയുടെ അറ്റത്തെവിടെയോ

എന്തോ കാത്തു നില്‍ക്കുമ്പോള്‍

വന്നു ചേര്‍ന്നൊരു നിഴല്‍

അതാരുടെതായിരുന്നു ...?


കത്തി വന്നൊരു മിന്നല്‍

മുന്നില്‍ തെളിച്ചു തന്നത്

പാതി വഴിക്കിട്ടു പോയ ആ യാത്രയേയും

ഒരു പുതിയ വഴിയെയുമായിരുന്നു...


യാത്ര തുടരുന്നു...

ഇനിയുമൊരുപാടു മിന്നലുകള്‍ വരുമായിരിക്കും

വഴിയിടറി നില്‍ക്കുമ്പോള്‍

വഴി തെളിക്കുവാന്‍ ...